പയ്യാവൂർ: എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, സംസ്കൃതം സ്കാേളർഷിപ്പ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, എകെജി യൂത്ത് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിജയാരവം-25' പരിപാടിയിൽ അനുമോദിച്ചു. സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എം.ഡി.രാധാമണി, ഇ.പി.ബാലകൃഷ്ണൻ, എം.സന്തോഷ്കുമാർ, പി.എസ്.രജീഷ്, വസന്തകുമാരി, കെ.അക്ഷയ്, എ.ആദർശ്, പി.കെ.വി.മഞ്ജുള എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
Post a Comment