കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 2.878 ഗ്രാം മെത്താം ഫിറ്റമിനുമായി ഒരാൾ പിടിയിൽ


ഇരിട്ടി: എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ  കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 2.878 ഗ്രാം  മെത്താം ഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് തളിപ്പറമ്പ താലൂക്കിൽ കയരളം അംശം ദേശം പറശ്ശിനി റോഡ് താമസം സൽവ മൻസ്സിലിൽ ഖാദർ കെ .പി മകൻ മുഹമ്മദ് സിജാഹ (വ :32/25) എന്നയാളെ അറസ്റ്റു ചെയ്തു NDPS കേസ് എടുത്തു. തിരുവനന്തപുരത്തും കണ്ണൂരും മുൻലഹരി കേസുകളിൽ പ്രതിയായ മുഹമ്മദ് സിജാഹ  ജില്ലയിലെ രാസലഹരി ഇടപാടുകാരിൽ പ്രധാനകണ്ണിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിവായിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ്. കെ .പി, ഷിബു. കെ.സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ. പി.പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

Previous Post Next Post

AD01