മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു



മാണിയൂർ : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫി വര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. പുറത്തിൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19 നാണ് മാണിയൂർ ഉസ്‌താദിൻ്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്‌ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാണിയൂർ ഉസ്‌താദിന്റെ ജനാസ രാവിലെ ഒൻപത് മണിക്ക് ചെറുവത്തല വീട്ടിലെത്തും. തുടർന്ന് ജനാസ സന്ദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും ശേഷം ഉച്ചക്ക് രണ്ടിന് മയ്യിത്ത് മറവ് ചെയ്യും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01