ഇരിട്ടി :കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ഇരിട്ടി - എടക്കാനം റോഡിൽ വളള്യാട് റോഡരികിലെ കൂറ്റൻ മരം കടപുഴകി ഇതുവഴിയുള്ള റോഡ് തകർച്ചാഭീഷണിയിലായിലായിരിക്കുകയാണ് ഞായറാഴ്ച്ച പുലർച്ചെയാണ് റോഡരികിലെ കൂറ്റൻ മരം കനത്ത മഴയിൽ കടപുഴകി വീണത്. മരത്തിൻ്റെ കൂറ്റൻ വേരുകൾ റോഡിനടിയിലൂടെ ഇടതൂർന്ന് പോയതിനാൽ മരം വീണതോടെ വേരുകൾ വലിഞ്ഞ് പൊട്ടിയതോടെയാണ് മണ്ണിട്ടുയർത്തിയ റോഡും മണ്ണിളകി അപകട ഭീഷണിയിലായത്.ഇന്നലെ രാവിലെ സ്ഥലത്തെത്തിയ നാട്ടുകാരും ഇരിട്ടി അഗ്നി രക്ഷാ സേനയും മരം മുറിച്ചുമാറ്റി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
WE ONE KERALA -NM
.jpg)




Post a Comment