ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി: അടിയന്തര ഇടപെടല്‍ വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി എ എ റഹീം എം പി.

 

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എ എ റഹീം എം പി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നും മുതിര്‍ന്ന ഡോക്ടര്‍മാരുടെ പരാതി ഗൗരവത്തില്‍ കാണണമെന്നും എ എ റഹീം എം പി കത്തില്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയില്‍ (SCTIMST) അവശ്യ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം നാഡീ സംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു.

സമീപകാല വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആവശ്യമായ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം കാരണം അത്തരം നിര്‍ണായക ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഡയറക്ടറെ ഔദ്യോഗികമായി അറിയിച്ചു. ഈ പ്രശ്‌നം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും നൂതന ന്യൂറോളജിക്കല്‍ പരിചരണത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.


Post a Comment

Previous Post Next Post

AD01