അടയ്ക്കാത്തോട് കരിയം കാപ്പിൽ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്.



അടയ്ക്കാത്തോട്: അടക്കാത്തോട് കരിയം കാപ്പ് ആലിങ്കൽ പടിയിൽ.ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് അപകടം ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അടക്കാത്തോട്ടിൽ നിന്നും കരിയം കാപ്പിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ആലുങ്കൽ പടി ജംഗ്ഷനിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയിലേക്ക് കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മൺ തിട്ടയിൽ ഇടിച്ച് മറിഞ്ഞു.ഡ്രൈവർ ഉപ്പുകുന്നേൽ സാബു. അനിൽ ,തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01