വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്‌ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. വാട്സ്ആപ്പിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്. രാജ്യം, ഭാഷ തുടങ്ങിയ വിവരങ്ങളാകും പരസ്യങ്ങളായി എത്തുക. പരസ്യത്തിന് പുറമെ ഉപയോക്താക്കൾക്ക് മാസംതോറും പണമടച്ച് ചാനലുകൾ സബ്‌സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും വരും അപ്ഡേറ്റിൽ ലഭ്യമാകും. സബ്സ്ക്രൈബർമാർക്ക് വേഗത്തിൽ അപ്ഡേറ്റുകൾ ലഭിക്കാനും, കൂടുതൽ ആളുകളിലേക്ക് ചാനൽ എത്തിക്കുന്നതിനായി അഡ്‌മിനുകൾക്ക് പ്രൊമോട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും. 2018 മുതൽ തന്നെ വാട്‌സ്ആപ്പിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെറ്റ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്
WE ONE KERALA -NM
.jpg)




Post a Comment