ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷകര്‍ നോഡൽ ഓഫീസർമാരുമായി ചർച്ച നടത്തി



നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനറല്‍ ഒബ്‌സര്‍വറായ കെ.വി മുരളിധരന്‍, പോലീസ് ഒബ്‌സര്‍വറായ അരുണ്‍ശങ്കു ഗിരി, ചെലവ് നിരീക്ഷകൻ അങ്കിത് ആനന്ദ് എന്നിവർ കളക്ടറേറ്റിലെത്തി വിവിധ നോഡൽ ഓഫീസർമാരുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തിയ നിരീക്ഷകർ മാതൃകാ പെരുമാറ്റ ചട്ടം, ചെലവ് നിരീക്ഷണം, പരിശീലനം, ഒരുക്കങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്ത് ബിൽഡിംഗിൽ സജീകരിച്ച കൺട്രോൾ റൂമും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സജീകരിച്ച മീഡിയാ മോണിറ്ററിംഗ് സെല്ലും നിരീക്ഷകർ സന്ദർശിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, വരണാധികാരിയും പെരിന്തൽമണ്ണ സബ് കളക്ടറുമായ അപൂർവ ത്രിപാഠി, തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളായ മധുസൂതന്‍ ഗുപ്ത (സെക്രട്ടറി), വിബോര്‍ അഗ്രവാള്‍ (അണ്ടര്‍സെക്രട്ടറി), വിവിധ നോഡൽ ഓഫീസർമാർ പങ്കെടുത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01