ഇന്‍ര്‍സിറ്റിയുടെ മുഖം മാറുന്നു; ഇനി ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍, മാറ്റം ഈ സര്‍വീസുകള്‍ക്ക്


എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു. എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍ ഇന്നുമുതല്‍ മാറി. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍ ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. പഴയ കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്. ഇതില്‍ കുലുക്കവും കുറവായിരിക്കും. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക.




Post a Comment

Previous Post Next Post

AD01