വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി സന്ദർശനം നടത്തി


മൈലാട്ടി : ദേശീയപാതയുടെ നിർമ്മാണത്തിനിടെ നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലം വെള്ളക്കെട്ട് ഉണ്ടായ ഉദുമ പഞ്ചായത്തിലെ വാർഡ് 5 ബാരയിലെയും ചെമ്മനാട് പഞ്ചായത്തിലെ വാർഡ് 10 പൊയിനാച്ചിയിലെയും വീടുകളിലും സ്ഥാപനങ്ങളിലും ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി സന്ദർശനം നടത്തി. 


സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലമുണ്ടായ പ്രശ്നങ്ങൾ ദേശീയ പാത അധികൃതരുടെയും നിർമ്മാണ കമ്പനിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് അശ്വിനി അറിയിച്ചു. ബിജെപി ജനറൽ സെക്രട്ടറി സുനിൽ പി.ആർ, മണ്ഡലം പ്രസിഡൻ്റ് ഷൈനിമോൾ ശശിധരൻ, ജനറൽ സെക്രട്ടറിമാരായ ഇ. മുരളീധരൻ, പ്രദീപ് കൂട്ടക്കനി എന്നിവർ അനുഗമിച്ചു.

WE ONE KERALA -NM



 

Post a Comment

Previous Post Next Post

AD01