കണ്ണൂർ: കേരള ഫോട്ടോ-വിഡിയോ ഗ്രാഫേഴ്സ് ഫെഡറേഷൻ (AITUC) കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ യോഗശാല റോഡിലെ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി ലിവിങ്സ്റ്റൺ നഥാൻ സ്വാഗതം പറഞ്ഞു. ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും ഉപജീവനത്തിനായി ഈ മേഖല ആശ്രയിക്കുന്നവർക്കും ആവശ്യമായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും സംഘടനാ ശക്തി വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മേഖലയിലെ നൂതന സാങ്കേതിക പരിഷ്കാരങ്ങൾ, തൊഴിൽ സുരക്ഷ, പ്രൊഫഷണൽ പരിശീലനം തുടങ്ങിയ വിഷയങ്ങളെയും കൺവെൻഷനിൽ ചർച്ച ചെയ്തു. AITUC ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ്, AITUC കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. സൻജീവ് കെ.വി അനുശോചന പ്രമേയവും സനീഷ് കെ രക്തസാക്ഷി പ്രമേയവും നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് വി.കെ സുരേഷ് ബാബു, സെക്രട്ടറി സൻജീവ് കെ.വി, ട്രഷറർ ലിവിങ്സ്റ്റൺ നഥാൻ എന്നിവരെ തെരെഞ്ഞെടുത്തു. ലിവിങ്സ്റ്റൺ നഥാൻ നന്ദി പറഞ്ഞു.

إرسال تعليق