ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള 45 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ റിട്ട. പഞ്ചായത്ത് സൂപ്രണ്ട് താരാ വിജയൻ യാത്രയായി. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് പുത്തൻകുളം തലക്കുളം വിജയതാരയിൽ താരാ വിജയൻ(90) അന്തരിച്ചത്.
ഏരൂർ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഭർത്താവ് എസ് വിജയന്റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു 45 വർഷത്തെ താരയുടെ പോരാട്ടം. അതിനുശേഷം മാത്രമേ മുടി കെട്ടുകയുള്ളൂവെന്ന് അവർ ശപഥമെടുത്തു.
നീതിക്കായി മുട്ടാത്ത വാതിലുകളില്ല. സെക്രട്ടേറിയറ്റിനു മുന്നിൽവരെ ആ അമ്മ മക്കളുമായി നിരാഹാരമിരുന്നു. പഞ്ചായത്ത് ക്ലർക്കായി സർവീസ് തുടങ്ങി സൂപ്രണ്ടായി വിരമിക്കുന്നതുവരെ മുടി കെട്ടിയില്ല. 6 വർഷം മുൻപ് ഓർമ്മകൾ നഷ്ടമായിത്തുടങ്ങി.




0 تعليقات