കേരള സർവകലാശാല സമവായശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർണായക നീക്കം. ഇന്ന് വൈകിട്ട് 3.30 ന് രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിൽ ഇന്ന് നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്. തർക്ക വിഷയങ്ങൾ ചർച്ചയാകുമെന്നും റിപ്പോർട്ട്. സർവകലാശാലയിലെ പിരിമുറുക്കം അയഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസും രാജ്ഭവനുമായി ആശയവിനിമയം നടത്തിയതോടെയാണ്. അതേസമയം താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാനിരിക്കയാണ് ഗവർണർ. താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.

Post a Comment