തൃശ്ശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നത് നല്‍കുന്ന ടച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. മെഫെയര്‍ ബാര്‍ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ ആണ് മരിച്ചത്. പുതുക്കാട് ഇന്നലെ രാത്രി 11:30 ഓടെ ആയിരുന്നു ആക്രമണം. ബാറിന് മുന്നിലെ ചായക്കടയില്‍ ഹേമചന്ദ്രന്‍ ചായ കുടിക്കുന്നതിനിടയില്‍ ഒളിച്ചു നിന്ന അക്രമി കഴുത്തില്‍ കുത്തുകയായിരുന്നു. ഹേമ ചന്ദ്രനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വ്യക്തിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. പുതുക്കാട് മേ ഫെയര്‍ ബാറില്‍ പ്രതി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മദ്യപിക്കാന്‍ എത്തിയിരുന്നു. മദ്യത്തിനൊപ്പം നല്‍കുന്ന ടച്ചിങ്‌സുമായി ബന്ധപ്പെട്ട് പ്രതി ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വെല്ലുവിളിച്ചാണ് പ്രതി പുറത്തു പോയത്. ഹേമ ചന്ദ്രന്‍ തര്‍ക്കത്തില്‍ ഇടപെട്ടിരുന്നില്ല. ഉച്ചയ്ക്ക് ബാറില്‍ നിന്ന് ഇറങ്ങിയ പ്രതി ഹേമ ചന്ദ്രന്‍ രാത്രി 11.30 പുറത്തെത്തുന്നത് വരെ പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. രാത്രി ചായ കുടിക്കാന്‍ പുറത്തിറങ്ങിയ ഹേമ ചന്ദ്രനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

إرسال تعليق