ഇരിക്കൂർ നിയോജകമണ്ഡലം സപ്ലൈകോ ഓണം ഫെയർ 2025 ഉദ്ഘാടനം ചെയ്തു


ശ്രീകണ്ഠപുരം: ഓണം ഉത്സവകാലത്തിനടനുബന്ധിച്ച് ഇരിക്കൂർ നിയോജക മണ്ഡലം തലം സപ്ലൈകോ ഓണംഫെയർ 2025 ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സജീവ് ജോസഫ് ശ്രീകണ്ഠപുരം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വെച്ച് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 31 തീയതി മുതൽ സെപ്റ്റംബർ നാലാം തീയതി വരെ അഞ്ചു ദിവസങ്ങളിലായി സപ്ലൈകോ ഓണം ഫെയർ 2025 പ്രവർത്തിക്കുന്നതാണ്. റേഷൻ ഇൻസ്പെക്ടർ സുരേഷ് ബാബു ടി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി കുര്യാക്കോസ് മാസ്റ്റർ, ഡോ കെ വി അഗസ്റ്റിൻ, സി രവീന്ദ്രൻ, ഒ വി ഹുസൈൻ, അപ്പു കണ്ണാവിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സപ്ലൈകോ ശ്രീകണ്ഠപുരം മാനേജർ ഷിബു ടി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

AD01