കശ്മീര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്; 22 സ്ഥലങ്ങളില്‍ പരിശോധന


രാജ്യത്ത് ജമ്മു കശ്മീര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. 22 സ്ഥലങ്ങളില്‍ ആണ് റെയ്ഡ് നടക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. കശ്മീരിലെ ബാരാമുള്ളയിലെ സംഗമിൽ റെയ്ഡ് നടത്തുന്നുണ്ട്. അതിനിടെ, ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റക്കാരനെ പിടികൂടി. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരനെയാണ് ബി എസ് എഫ് പിടികൂടിയത്. ആര്‍ എസ് പുര അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, ജമ്മു കശ്മീരിലെ കുല്‍ഗാം മേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരുക്കേറ്റു. മേഖലയില്‍ ഭീകരർക്കായി തിരച്ചില്‍ തുടരുകയാണ്.



Post a Comment

0 Comments