ഉത്തരാഖണ്ഡ് ധരാലി ദുരന്തത്തിൽ കാണാതായ 67പേർ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകൾ മറികടന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ കാണാതാകുന്നവരെ ഏഴ് വർഷം കഴിഞ്ഞേ മരിച്ചതായി പ്രഖ്യാപിക്കൂ. എന്നാൽ ബന്ധുക്കളുടെ കൂടി അഭ്യർത്ഥന കണക്കിലെടുത്ത് മരണ രജിസ്‌ട്രേഷൻ നടത്താൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതോടെ പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

Post a Comment