ചത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികളോടുളള പൊലീസിൻ്റെ മോശം പെരുമാറ്റത്തില്‍ വനിത കമ്മീഷന് കത്തയച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് ബൃന്ദ കാരാട്ട്. നടപടി അപലപനീയമെന്ന് ബൃന്ദ കാരാട്ട് കത്തില്‍ പറഞ്ഞു. വനിത കമ്മീഷന്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കരുതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. നിലപാട് തിരുത്തി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ബൃന്ദ കാരാട്ട് വനിത കമ്മീഷനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സംഘപരിവാറുകാരുടെ ആക്രമണത്തിന് ഇരയായ ആദിവാസി പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെയാണ് അപലപിച്ചത്. കന്യാസ്‌ത്രീകളെയും യുവതികളെയും ആക്രമിക്കുന്ന വീഡിയോ ദൃശ്യം ലഭ്യമായിട്ടും എന്തുകൊണ്ടാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകാത്തതെന്ന് ബൃന്ദ ആരാഞ്ഞു.
അക്രമികളായ സംഘപരിവാറുകാർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദിവാസി യുവതികൾ കമീഷനെ സമീപിച്ചത്. അവരെ സംരക്ഷിക്കുന്ന നിലപാടല്ല കമീഷൻ്റേത്. വളരെ മോശമായ വിധം യുവതികളോട് പെരുമാറിയതായി മാധ്യമങ്ങളിൽ നിന്നും മറ്റും അറിയാൻ കഴിഞ്ഞുവെന്ന് ബൃന്ദ കാരാട്ട് കത്തില്‍ പറഞ്ഞു.




0 Comments