സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി. കെ സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്ന ചെലവാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തോട് പരാതി അറിയിച്ചു. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 35 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ചാണ് നിലവില്‍ ചിലവ് നടക്കുന്നത്
ഇങ്ങനെ മുന്നോട്ടു പോയാല്‍ ആറുമാസം കൊണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകും എന്നും മുന്നറിയിപ്പുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പരാതി. ദേശീയ നേതൃത്വത്തിനോട് സംസ്ഥാന ട്രഷററും, മറ്റ് ഭാരവാഹികളുമാണ് പരാതി അറിയിച്ചത്.




0 Comments