50 ൽ അധികം തവണ രക്തദാനം ചെയ്ത ജീവകാരുണ്യ പ്രവർത്തകൻ അജീഷ് കരിങ്കയം(47) അന്തരിച്ചു.




കരുവഞ്ചാൽ :കരുവഞ്ചാൽ രേഖ അഡ്വർടൈസിങ് ഉടമയാണ്.സംസ്ഥാന തലത്തിൽ തന്നെ രക്ത ദാതാക്കളെ കൂട്ടിയിണക്കി വിപുലമായ രക്തദാന സേന ഉണ്ടാക്കുന്നതിന് മുൻകൈ എടുത്തു.മല യോരത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നതിനിടയിലാണ് ഹൃദയാഘാതം മൂലമുള്ള മരണം. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച സംഘാടകൻ കൂടിയാണ്.കട്ടയാൽ നവചേതന ഗ്രന്ഥാലയം സെക്രട്ടറി,തടിക്കടവ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഒറ്റത്തൈ ഗവ.യു പി സ്കൂൾ അധ്യാപിക എം കെ . ഉമാദേവി. തടിക്കടവ് ഗവ. ഹൈസ്കൂളിലും ദീർഘകാലം ജോലി ചെയ്തിരുന്നു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.





Post a Comment

Previous Post Next Post

AD01