ഓഹരി വിപണിയില്‍ കനത്ത മുന്നേറ്റം; ബിഎസ്ഇ സെന്‍സെക്‌സ് 850 പോയിന്റ് മുന്നേറി


രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനു ശേഷം ഓഹരി വിപണിയിൽ കനത്ത മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 850 പോയിന്റ് ആണ് മുന്നേറിയത്. 83,500 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ തിരിച്ചിവരാവാൻ മുന്നേറ്റത്തിന് കാരണം. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകാലും വിപണിയെ സഹായിച്ചു. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ മുന്നേറ്റവും ഓഹരിവിപണി കുതിക്കാനുള്ള ഘടകമായി. പൊതുമേഖല ബാങ്കുകളെ വീണ്ടും പരസ്പരം ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും വിപണിക്ക് ഗുണകരമായെന്നാണ് കണക്കുകൂട്ടൽ. ഇന്നത്തെ കണക്കുകൾ പ്രകാരം എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.



Post a Comment

Previous Post Next Post

AD01