രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.ഹര്‍ജിയല്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
ജസ്റ്റിസ്മാരായ സൂര്യകാന്ത്, ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ രോഹിത് മാണ്ഡ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടും കൃത്രിമത്വനും നടന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.വോട്ടു കൊള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.എന്നാല്‍ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും രോഹിത് മാണ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു.തുടര്‍ന്നാണ് വിശദ അന്വേഷണം ആവശ്യപ്പെട്ട് രോഹിത് മാണ്ഡ്യ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
.jpg)



إرسال تعليق