കണ്ണൂർ: ദളിത്ശാക്തീകരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസപരവും നിയമപരമായ അവകാശങ്ങളും നേടിയെടുക്കുന്നതിന് അധ:സ്ഥിതപിന്നോക്ക ജനവിഭാഗങ്ങളെ സജ്ജരാക്കുന്നതോടൊപ്പം അവർക്ക് രാഷ്ട്രീയ പ്രാതിനിധ്യം കൂടി ഉറപ്പുവരുത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു. അഭിവക്ത ഇന്ത്യയിൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിലേക്ക് മുസ്ലിംലീഗിൻ്റെ മണ്ഡലത്തിൽ നിന്ന് ഡോ. അംബേദ്കറെ നിയോഗിച്ചതു മുതൽ കേരളത്തിൽ നിയമനിർമ്മാണ സഭയിലും തദ്ദേശഭരണസ്ഥാപനങ്ങളിലും ദളിത് വിഭാഗങ്ങളെ ചേർത്തുപിടിച്ച ചരിത്രമാണ് മുസ്ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ നടന്ന ദളിത് ശാക്തീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി രമേശൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ദളിത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രകാശൻ പറമ്പൻ, ഭാരതീയ പട്ടികജാതി സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞമ്പു കല്ല്യാശ്ശേരി, പട്ടികജാതി ഐക്യവേദി ജില്ലാ പ്രസിഡണ്ട് സന്തോഷ് പയ്യന്നൂർ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. കെ എ.ലത്തീഫ്, അഡ്വ.എസ് മുഹമ്മദ്, അൻസാരി തില്ലങ്കേരി, കെ പി താഹിർ, അഡ്വ.എംപി.മുഹമ്മദലി, പി.കെ.സുബൈർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി എ തങ്ങൾ, മുസ്തഫ ചെണ്ടയാട്, ബി.കെ. അഹമ്മദ്, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ പനയൻ ഉഷ, എം.ശകുന്തള, മട്ടന്നൂർ നഗരസഭ കൗൺസിലർ പി പ്രജില, സഹദേവൻ കുഞ്ഞിമംഗലം, അനിൽ ആലക്കോട് പ്രസംഗിച്ചു.

.jpg)

إرسال تعليق