എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മമത ബാനർജി രാജി വെക്കണമെന്ന് പ്രതിപക്ഷം



ബംഗാളിലെ കൂട്ടബലാത്സംഗത്തില്‍ മമതയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. മമത ബാനർജി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

അതേസമയം, വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. മമതാ ബാനർജി വിവാദപ്രസ്താവന നടത്തിയതിനെതിരെയും വിമർശനം ശക്തമാവുകയാണ്. നാല് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ  10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ കഴിയുന്ന ഒരു പ്രതിക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ബംഗാളിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന്  അതിജീവിതയുടെ പിതാവ് കടുത്ത വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ഒരു സ്ത്രീ ആയിരിക്കെ മമതക്ക് എങ്ങനെയാണ് ഇത്തരം പരാമർശം നടത്താൻ കഴിയുക എന്നും അദ്ദേഹം ആഞ്ഞടിച്ചു. ബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വിമർശിച്ചു. 


Post a Comment

أحدث أقدم

AD01