കണ്ണൂർ: മാതൃകാ കുടുംബശ്രീ സി.ഡി.എസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കറിവേപ്പില ഗ്രാമം പദ്ധതിക്ക് കണ്ണപുരം കുടുംബശ്രീ സിഡിഎസിൽ തുടക്കമായി. കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കറിവേപ്പില തൈ നല്കി സമ്പൂർണ്ണ കറിവേപ്പില ഗ്രാമ പഞ്ചായത്താക്കുകയാണ് ലക്ഷ്യം. കണ്ണപുരം സി.ഡി. എസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായിആദ്യ ഘടത്തിൽ 2000 കുടുംബശ്രീ അംഗങ്ങൾക്കും ഓക്സലറി അംഗങ്ങൾക്കും കറിവേപ്പില തൈ നല്കും. തുടർന്ന് ബാലസഭ തലത്തിലും വീടുകൾ കേന്ദ്രീകരിച്ചും തൈകൾ നൽകുന്ന പ്രവർത്തനം വിപുലീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ എ വി പ്രഭാകരൻ ഓക്സിലറി അംഗങ്ങൾക്ക് കറി വേപ്പില തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. സി.ഡി. എസ് ചെയർ പേഴ്സൺ സുനില വി അധ്യക്ഷത വഹിച്ചു. പത്താം വാർഡ് സി ഡി എസ് മെമ്പർ ഷൈമ പി സി, എ ഡി എസ് സെക്രട്ടറി ശ്രീലത പി, എ ഡി എസ് അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് 2 കണ്ണപുരം ടൗൺ എ ഡിഎ സി സിലാണ് ആണ് പരിപാടി നടത്തിയത്.

.jpg)

Post a Comment