കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെ കേവലം ചിറ്റമ്മ നയം എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇത് തീര്‍ത്തും ശത്രുതാപരമായ നിലപാടാണെന്നും റവന്യു മന്ത്രി കെ രാജന്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശം കേന്ദ്രം നല്‍കുന്നില്ല. ഭരണഘടന വായിക്കൂ എന്ന് ഒരു കേന്ദ്രസര്‍ക്കാരിനോടും ഇതുവരെ ഒരു കോടതിയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് അതുണ്ടായി. എന്നിട്ടും നാണമില്ലാത്ത അവസ്ഥയാണ് കേന്ദ്രത്തിന്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വേഗത്തില്‍ തന്നെ തീരുമാനമെടുക്കും. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ ഒരു പ്രയാസവും സംസ്ഥാനത്തിന് ഇല്ല. സിബില്‍ സ്‌കോറിനെ ബാധിക്കും എന്ന പ്രതിസന്ധിയുണ്ട്. എന്നാല്‍ സംസ്ഥാനം ഒരു ദുരന്തബാധിതനെയും ബുദ്ധിമുട്ടില്‍ ആക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മഴ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് പലപ്പോഴും പ്രതിസന്ധി ആകുന്നുണ്ട്. വയനാട്ടില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ്. 2026 ജനുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആണ് നിലവിലെ ശ്രമം. കൂടുതല്‍ മിഷനറിയും തൊഴിലാളികളെയും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലും നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

.jpg)

Post a Comment