‘കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ള അടുപ്പം സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യം’: മുഖ്യമന്ത്രി പിണറായി വിജയൻ


പുതിയ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആകുന്നതു വരെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ളത് വളരെ വൈകാരികമായ അടുപ്പമാണുള്ളതെന്ന് ഉദ്ഘടന ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യമാണതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് സിരാകേന്ദ്രമായിരുന്ന പാർട്ടി ഓഫീസിന്‍റെ ഓർമകളും, പുതിയ ഓഫീസിലെ സൗകര്യങ്ങളും ഒപ്പം ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പുതിയ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആകുന്നതു വരെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ളത് വളരെ വൈകാരികമായ അടുപ്പമാണ്. സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യമാണത്. സഖാവ് അഴീക്കോടൻ്റെ സമുന്നതമായ രാഷ്ട്രീയ ജീവിതത്തിൻ്റേയും അനശ്വര രക്തസാക്ഷിത്വത്തിൻ്റേയും സ്മാരകമായി നിലകൊള്ളുന്ന പാർടി ഓഫീസ് 1957ൽ സഖാവ് അഴീക്കോടന്റെ തന്നെ മുൻകൈയിലാണ് കണ്ണൂർ പട്ടണത്തിലെ സ്വദേശി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്.

സഖാവിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ ഒരു വർഷത്തിനു ശേഷം 1973-ൽ പുതിയ മന്ദിരം അദ്ദേഹത്തിൻ്റെ പേരിൽ ഉദ്ഘാടനം ചെയ്തു. ഇന്നു പുതുതായി നിർമ്മിച്ച 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കണ്ണൂർ ജില്ലയിൽ പാർടിയുടെ വളർച്ചയ്ക്കും നാടിൻ്റെ ഉന്നതിയ്ക്കുമായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സഖാക്കൾക്ക് സാധിക്കണം. അഭിവാദ്യങ്ങൾ.



Post a Comment

Previous Post Next Post

AD01