ഇരിട്ടി: സബ് രജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു.ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ഓഫിലെ സബ് രജിസ്ട്രാർ ഉളിക്കൽ പരിക്കളത്തെ മൈല പ്രവൻഹൗസിൽ എം.എൻ ദീലിപ് (48) ആണ് കുഴഞ്ഞുവീണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 7 മണിയോടെ ഡോക്ടറെ കാണാൻ ഉളിക്കലിൽ എത്തിയ ദിലിപൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇരിട്ടിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലം ഇരിട്ടി സബ് രജിസ്ട്രാർ ആയിരുന്ന ദിലീപൻ ഒരു വർഷം മുൻപാണ് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ഓഫിസറായി ചുമതലയേറ്റത്. പരിക്കളത്തെ പരേതനായ സി.കെ. നാരായണൻ നമ്പ്യാരുടെയും മൈലപ്രവൻ രുഗ്മിണിയമ്മയുടെയും മകനാണ്. ഭാര്യ സുജിന മകൾ: വേദ(വിദ്യാർത്ഥിനി ) സഹോദരങ്ങൾ: സുധീപ് ( അലൂമിനിയം ഫാബ്രിക്കേഷൻ,നുച്ചിയാട്), സന്ദീപ് (ഷെയർ മാർക്കറ്റ്, കണ്ണൂർ ) മൃതദേഹം: കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
സബ്ബ് രജിസ്‌ട്രാർ കുഴഞ്ഞു വീണ് മരണപ്പെട്ടു.
WE ONE KERALA
0
إرسال تعليق