ടേക്ക് ഓഫിനിടെ ഇൻഡി​ഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു


ദില്ലി വിമാനത്താവളത്തിൽ നിന്ന് ഇൻഡി​ഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡി​ഗോ വിമാനത്തിലാണ് യാത്രക്കാരെ ഏറെനേരം ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്. സംഭവം ഉണ്ടായ ഉടനെ വിമാനത്തിന്റെ ക്യാബിൻ ​ക്രൂ അം​ഗങ്ങൾ എത്തി തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. പവർ ബാങ്കിന് തീപിടിച്ചത് കുറച്ച് നേരമെങ്കിലും യാത്രക്കാരിൽ പരിഭ്രാന്തിയും ആശങ്കയും ഉണ്ടാക്കിയെങ്കിലും വിമാനത്തിലെ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം ആളുകൾ ശാന്തരായി. സംഭവത്തിൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.



Post a Comment

Previous Post Next Post

AD01