ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം കൈവരിച്ച് മലയാളി യുവാവ്. പെർത്തിലെ അർമഡെൽ കൗൺസിൽ തിരഞ്ഞെടുപ്പിലാണ് വൻ ഭൂരി പക്ഷത്തോടെ മലയാളിയും ഉളിക്കൽ (കണ്ണൂർ)സ്വദേശിയുമായ ടോണി തോമസിനെ കൗൺസിലർ ആയി തിരഞ്ഞെടുത്തത്. ഉളിക്കലിലെ റിട്ടയർ അധ്യാപകരായിരുന്ന പരേതനായഅക്കര തോമുണ്ണി മാസ്റ്ററുടെയും ത്രേസ്യാമ്മ ടീച്ചറിന്റെയും മകനാണ് ടോണി. കഴിഞ്ഞ ഒരു വ്യാഴ വട്ടകാലമായി ആസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിര താമസമാക്കിയ ടോണി പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം ആണ്.
.jpg)




Post a Comment