സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്


സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. രാവിലെ കൂടിയ വിലയാണ് ഉച്ചയായപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 91,720 രൂപയായിരുന്നു വില. ഇന്ന് രാവിലെ പവന് 280 രൂപ കൂടി 92000 രൂപയായി. ഇപ്പോഴിതാ വീണ്ടും പവന് 800 രൂപ കുറഞ്ഞു. ഇതോടെ വില 91200 രൂപയായി. ഗ്രാമിന് 11400 രൂപയും ആയി. മൂന്നു ദിവസത്തിനിടെ കുറഞ്ഞത് പവന് 6,160 രൂപയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊന്നിന്‍റെ വില സർവകാല റെക്കോഡിട്ടിരുന്നു. അന്ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു വില. സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്. നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.



Post a Comment

0 Comments