പരിശോധനകൾ നടത്താൻ വൈകി; നീറ്റ് പരീക്ഷയ്ക്ക് കൃത്യസമയത്ത് എത്താൻ സാധിക്കാതെ വലഞ്ഞ് നൂറോളം വിദ്യാർഥികൾ


പരിശോധനകൾ നടത്താൻ വൈകിയതിനെത്തുടർന്ന് കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ സാധിക്കാതെ 100 കണക്കിന് വിദ്യാർഥികൾ. ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ 100 കണക്കിന് വിദ്യാർഥികൾക്കാണ് കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ കഴിയാതെ പോയത്. രാവിലെ 7 മണിക്ക് മുൻപ് തന്നെ രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾ എത്തിയെങ്കിലും പരിശോധനകൾ നടത്താൻ വൈകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് രക്ഷകർത്താക്കൾ പറയുന്നു. വിദ്യാർഥികളിൽ പലർക്കും അഞ്ചും പത്തും മിനിറ്റ് സമയം ഇതിനായി ചിലവഴിക്കേണ്ടി വന്നു. ഇതിനിടയിൽ 9 മണി കഴിഞ്ഞതോടെ വിദ്യാർഥികൾ പലരും പുറത്തായി. രക്ഷകർത്താക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയർന്നതോടെ വൈകിയ സമയം അനുവദിച്ച് നൽകുമെന്ന് പരീക്ഷയുടെ ചുമതലയുള്ള അധികാരികൾ അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പ്രതിഷേധത്തിൽ നിന്നും പിന്മാറിയത്. 9 മണിക്ക് തന്നെ പരീക്ഷ നടക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സുരക്ഷാ പരിശോധനകൾക്ക് ശേഷം പലരും ഹാളിൽ എത്തിയത് 9.10 ന് ശേഷമാണ്. എന്നാൽ നഷ്ടപ്പെട്ട സമയം അനുവദിച്ചു നൽകും എന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്.



Post a Comment

0 Comments