റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ സ്വര്‍ണവില


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,720 ആയി. ഒരു ഗ്രാമിന് 11,465 രൂപയാണ്. ഇന്നലെ ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,390 രൂപയായിരുന്നു വില. ഇന്നലെ രാവിലെ ഒരു പവന് 400 രൂപ വര്‍ധിച്ച ശേഷം വൈകീട്ട് 600 രൂപ വീണ്ടും വര്‍ധിച്ചിരുന്നു . ആകെ 1000 രൂപയുടെ വർധനവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്.



Post a Comment

أحدث أقدم

AD01