സംസ്ഥാനത്തിന് സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള പദ്ധതികളാണ് കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ സർക്കാർ നടപ്പാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.നെല്ലായ ഗ്രാമപഞ്ചായത്തിലെ ലൈഫ് നഗർ ഉദ്ഘാടനവും ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മഞ്ചക്കല്ലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പദവി കൈവരിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും മികച്ച നേട്ടം കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു പഞ്ചായത്തിന് ഒരു കളിക്കളം എന്ന പദ്ധതി 200ലധികം പഞ്ചായത്തുകളിൽ നടപ്പാക്കി. 365 സ്റ്റേഡിയവും ഇതിൻറെ ഭാഗമായി നിർമ്മിച്ചു.തദ്ദേശ ശാക്തീകരണത്തിലൂടെ ലക്ഷ്യം വെച്ച വികസനങ്ങൾ നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞു.ഇങ്ങനെ മറ്റു സംസ്ഥാനങ്ങൾക്ക് നേടാനാകാത്ത പുരോഗതിയാണ് കേരളം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
നെല്ലായ ഗ്രാമപഞ്ചായത്തിലെ ഇരട്ട വീടായിരുന്ന എം.എൻ ലക്ഷംവീടുകളാണ് ഒറ്റ വീടുകളാക്കിയത്.സർക്കാരിൻ്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്തു കുടുംബങ്ങളുടെ ഒറ്റ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഒരു വീടിന് നാല് ലക്ഷം രൂപ വീതം 40 ലക്ഷം രൂപ വിനിയോഗിച്ചാണ്
അഞ്ചാം വാർഡിലെ വർഷങ്ങളായുള്ള കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടത്. ഇതു കൂടാതെ 11 ഒറ്റ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ മഞ്ചക്കല്ലിൽ സംസ്ഥാന കായിക വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ കളിസ്ഥലം ഒരുക്കുക. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന നടത്തി ഡിപിആർ തയ്യാറാക്കുന്നത്. ഗ്യാലറി, 20 അടി ഉയരത്തിൽ ഫെൻസിങ്ങ് ,മഡ് ഗ്രൗണ്ട് ഡവലപ്പ്മെൻ്റ്, ഫ്ലെഡ് ലൈറ്റ്, ഡ്രൈനേജ്, ഗെയ്റ്റ് എന്നിവയാണ് പദ്ധതിയിലൂടെ നിർമ്മിക്കുന്നത്.
പദ്ധതികൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ് കെ അജേഷ്നെയും വാർഡ് മെമ്പർ സീനത്തിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. പരിപാടിയിൽ പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ നസീമ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ബാബു, നെല്ലായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി വസന്ത, സ്ഥിരം സമിതി അധ്യക്ഷരായ എ മൊയ്തീൻ കുട്ടി, പി കെ മുഹമ്മദ് ഷാഫി, ജിഷ പി വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബഷീർ, വാർഡ് മെമ്പർ സീനത്ത്,വിഇഒ എൻ വി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


إرسال تعليق