തുരുത്തിമുക്ക് പാലം പുനര്‍നിര്‍മാണം തുടങ്ങി




കണ്ണൂര്‍ ജില്ലയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി തുരുത്തിയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. എം എല്‍ എമാരായ കെ.പി മോഹനന്‍, ഇ.കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്ന രീതിയില്‍ 205 മീറ്റര്‍ നീളത്തില്‍ സ്പാന്‍ ബോസ്ട്രിങ്ങ് ആര്‍ച്ച് മാതൃകയിലാണ് പാലം നിര്‍മിക്കുക. 15.17 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഊരാളുങ്കല്‍ ലേബര്‍ കോ ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണകരാര്‍ ഏറ്റെടുത്തത്. എം.സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി ഹാഷിം, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന്‍, എടച്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ കൊയിലോത്ത്, പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ എം.പി ശ്രീജ, കെ.കെ മിനി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം സജീവന്‍, ടി മഹറൂഫ്, ടി.എച്ച് നാരായണന്‍, ജയചന്ദ്രന്‍ കരിയാട്, പി പ്രഭാകരന്‍ മാസ്റ്റര്‍, പി.കെ രാജന്‍, കെ ആര്‍ എഫ് ബി അസി.എക്സി. എഞ്ചിനീയര്‍ സി സുജിത്ത് കുമാര്‍, കൗണ്‍സിലര്‍ ആവോലം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

أحدث أقدم

AD01