അഭിനയരംഗത്ത് തിളങ്ങി നില്‍ക്കുകയാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം .
ആരാധകര്‍ ഏറെയുള്ള ഹിറ്റ് കോബോയാണ് ദുല്‍ഖറും സൗബിനും. സൗബിന്‍
ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്ന പറവയില്‍ കാമിയോ റോളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. മികച്ച പ്രേക്ഷകപ്രതികരണം നേടിയതിനൊപ്പം തിയറ്ററുകളിലും ചിത്രം വൻ വിജയമായി മാറിയിരുന്നു. പറവക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ സൗബിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സിനിമ നടന്നിരുന്നില്ല. ഇപ്പോഴിതാ ദുല്‍ഖറമായി പുതിയ പടം ചെയ്യാനൊരുങ്ങുകയാണെന്നാണ് സൗബിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
രണ്ട് സിനിമകളില്‍ ഇനി അഭിനയിക്കാനുണ്ട്. അതു കഴിഞ്ഞ് സംവിധാനത്തിലേക്ക് കടക്കും. ദുല്‍ഖറുമായി നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, മാറ്റം വന്നിട്ടുണ്ടെന്നും സൗബിന്‍ പറഞ്ഞു. ടീം സെയിം ആണെന്നും പക്ഷെ സ്‌ക്രിപ്റ്റില്‍ മാറ്റം വന്നിട്ടുണ്ടെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ദുല്‍ഖറുമായി പ്രഖ്യാപിച്ച ഓതിരം കടകം എന്ന ചിത്രം വേഫറര്‍ ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മ്മിക്കാനൊരുങ്ങിയത്.
.jpg)




إرسال تعليق