ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വം: എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി


ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡൻ്റിനെതിരെ എ ഗ്രൂപ്പ് രംഗത്തുവന്നു. കീഴ്മാട് ഡിവിഷനിൽ തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിച്ചുവെന്ന് ജനറൽ സെക്രട്ടറി ടി എച്ച് അബ്ദുൾ ജബ്ബാർ പറഞ്ഞു. മുഹമ്മദ് ഷിയാസിൻ്റെ നടപടി ഏകപക്ഷീയമാണെന്നും ഡിവിഷന് പുറത്തു നിന്നുള്ള സ്ഥാനാർഥിയെ കൊണ്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മറ്റിയിൽ ചർച്ച നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ സഹോദരനാണ് പരാതി നൽകിയ അബ്ദുൾ ജബ്ബാർ.



Post a Comment

Previous Post Next Post

AD01