താമരശ്ശേരിയിൽ ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവ് ബാബു കുടുക്കിൽ യുഡിഎഫ് സ്ഥാനാർഥി



 താമരശ്ശേരിയിൽ ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കി യുഡിഎഫ്. ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിനെയാണ് താമരശ്ശേരി പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. താമരശ്ശേരി പഞ്ചായത്ത് 11 ആം വാർഡിലേക്കാണ് ബാബുവിനെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. അതേസമയം ബാബുവിന് പത്രിക നൽകാൻ സഹായിച്ച ലീഗ് നേതാവിനെ പോലീസ് ചോദ്യം ചെയ്തു. ബാബുവിന് സംഘർഷത്തിൻ്റെ ഗൂഡാലോചനലിൽ അടക്കം പങ്കെന്ന് പോലീസ് പറഞ്ഞു



Post a Comment

Previous Post Next Post

AD01