കണ്ണൂർ: നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി. വാഹന പാർക്കിങ്ങിന് ഒരു പരിധിവരെ പരിഹാരമായി കണ്ണൂർ മുനിസിപ്പൽ കോർപറേഷനാണ് പാർക്കിങ് കേന്ദ്രം നിർമിച്ചത്. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയം കോർണറിലെ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കെ സുധാകരൻ എംപി നിർവഹിച്ചു. നഗരത്തിൽ വാഹനം പാർക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നം മൾട്ടിലെവൽ പാർകിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ജവാഹർ സ്റ്റേഡിയത്തിനു സമീപം ആറ് നിലകളിലായി നാല് യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31 വീതം കാറുകൾ പാർക്ക് ചെയ്യാം. കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്ക് പാർക്ക് ചെയ്യാം.

.jpg)

إرسال تعليق