ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; പ്രിയദര്‍ശിനിയിലെ സീറോ ടിക്കറ്റ് പരാതിയില്‍ സി പി ജോണ്‍.

 



കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കുന്നുവെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ആദ്യം ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടിയിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി പി ജോണ്‍ പറഞ്ഞു. നല്ല തിരക്കുള്ള ഇടങ്ങളില്‍ ക്യൂ പാലിച്ചു കയറാന്‍ ശ്രമിക്കണം എന്നും ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.കര്‍ക്കടകവാവിന് പ്രിയദര്‍ശി പേര് മറച്ചുവെച്ച് ഓടിച്ചെന്ന പരാതിയിലും മന്ത്രി പ്രതികരിച്ചു. സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആയാണ് അന്ന് ബസുകള്‍ ക്രമീകരിച്ചത്. കര്‍ക്കടകവാവ് ദിവസം നല്ല രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയെന്നും മന്ത്രി പ്രശംസിച്ചു. കര്‍ക്കടക വാവിന്റെ ഭാഗമായി തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്ര ബോര്‍ഡ് മറച്ചാണ് സര്‍വ്വീസ് നടത്തിയത്.



إرسال تعليق

0 تعليقات