പയ്യാവൂർ: പാലക്കാട് നടന്ന യുവ എഴുത്തുകാരുടെ സാഹിത്യ കൂട്ടായ്മയായ 'കണ്ടൽ എഴുത്തിടം' സംസ്ഥാന സമ്മേളനത്തിൽ മികച്ച എഴുത്തുകാരിക്കുള്ള സാഹിത്യ പ്രതിഭ പുരസ്കാരം ശ്രീജ അരവിന്ദിന് സമ്മാനിച്ചു. വായനക്കാരുടെ ഹൃദയം കവർന്ന ശ്രീജയുടെ കൃതികളിൽ 'ഹൃദയത്തിൻ്റെ മൊഴികൾ' 2024 ലും 'ഇത്തിൾക്കണ്ണികൾ' 2025 ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കാറ്റാടിപ്പാടത്തെ തെയ്യക്കോലങ്ങൾ, ഇതൾ വിരിഞ്ഞ വസന്തം, ആഴം, പഹൽഗാം തുടങ്ങിയ അമ്പതോളം സമാഹാരങ്ങളിൽ കഥകൾ, കവിതകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൃഷ്ടിപദം, മയൂഖ സാഹിത്യവേദി തുടങ്ങിയ സാഹിത്യ കൂട്ടായ്മകളിലൂടെയാണ് ഇവർ സാഹിത്യവേദികളിൽ അറിയപ്പെട്ടുതുടങ്ങിയത്. ഈ വർഷത്തെ മികച്ച എഴുത്തുകാരിക്കുള്ള 'ജനകീയ പുരസ്കാരം' കൂടി നേടിയിട്ടുള്ള ശ്രീജ അരവിന്ദ് കണ്ണൂർ ജില്ലയിലെ പയ്യാവൂർ സ്വദേശിനിയാണ്.
സാഹിത്യ പ്രതിഭ' പുരസ്കാരം ശ്രീജ അരവിന്ദിന്
WE ONE KERALA
0
.jpg)




Post a Comment