കൊളച്ചേരി എ യു പി സ്കൂൾ ശാസ്ത്രോത്സവങ്ങളിൽ വിജയിച്ചർവക്കുള്ള അനുമോദന പരിപാടി 'വിജയോത്സവം' സംഘടിപ്പിച്ചു.



കൊളച്ചേരി എ യു പി സ്കൂൾ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലാ-കായിക-ശാസ്ത്രോത്സവങ്ങളിൽ വിജയിച്ചർവക്കുള്ള അനുമോദന പരിപാടി 'വിജയോത്സവം' സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.കെ.രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ചവർക്കുള്ള അനുമോദനവും നടത്തി. PTA പ്രസിഡണ്ട് റിജിന പി അധ്യക്ഷത വഹിച്ചു. താരാമണി ടീച്ചർ സ്വാഗതവും ശങ്കരനാരായണൻ മാസ്റ്റർ ആശംസയും നിഷ ടീച്ചർ നന്ദിയും പറഞ്ഞു.




إرسال تعليق

0 تعليقات