‘ബിഎല്‍ഒ ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടി’: എം വി ജയരാജൻ


BLO ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവമെന്ന് എം വി ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. കേരളത്തിൽ എസ് ഐ ആര്‍ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടിയെന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.

ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണ്. രണ്ട് ജോലി ഒരാൾ ചെയ്യേണ്ടിവരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം. നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണേണ്ടതും അത്യാവശ്യമാണ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് എം വി ജയരാജൻ പറഞ്ഞു.



Post a Comment

Previous Post Next Post

AD01