ലൈംഗിക ആരോപണ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ട് ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ചു. യുവതി നൽകിയ പരാതിയിലെ വിവരങ്ങൾ പ്രകാരമാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് . രാഹുലിന്റെ പേഴ്സണൽ അസിസ്റ്റൻറ് മാരിൽ നിന്നും സംഘം മൊഴിയെടുക്കു.
തുടർന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് സംഘം യോഗം ചേർന്നു. പരിശോധനയ്ക്കായി കൂടുതൽ കൂടുതൽ പോലീസ് സംഘത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീം ആവശ്യപ്പെട്ടു. നിലവിൽ രണ്ടംഗ സംഘമായാണ് പരിശോധന നടക്കുന്നത്. എംഎൽഎ ഓഫീസിലും എസ്ഐടി സംഘം പരിശോധന നടത്തും.
.jpg)



Post a Comment