ഉളിക്കൽ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഉളിക്കൽ ഇരിട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉളിക്കൽ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ഉളിക്കല്ലിൽ സായാഹ്ന ധർണ്ണ നടത്തി. മലയോര മേഖലയുടെ സിരാകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള മലയോര മേഖലയിലെ പ്രധാനപ്പെട്ട റോഡ് ആയ ഉളിക്കൽ ഇരിട്ടി റോഡിനോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഉളിക്കൽ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഉളിക്കലിൽ വച്ച് സായാഹ്ന ധർണ്ണ നടത്തിയത്. ഉളിക്കൽ എസ്എൻഡിപി ശാഖാ യോഗം പ്രസിഡണ്ട് ബി ദിവാകരന്റെ അധ്യക്ഷതയിൽ ഇരിട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി എൻ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ വി അജി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ എം ബി ചന്ദ്രംഗതൻ, കെ കെ സോമൻ, എൻ കെ റോയ്, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ഷാജി മേനാച്ചേരി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ബിനു മുട്ടത്തിൽ, അനൂപ് പനക്കൽ, പായം ഗ്രാമപഞ്ചായത്ത് മെമ്പർ പി പി കുഞ്ഞൂഞ്ഞ്, വിജയൻ വാഴയിൽ, ജിൻസ് ഉളിക്കൽ, സന്തോഷ് മണിപ്പാറ, അജിത്ത് എടക്കാനം, ജയരാജ് പുതുക്കുളം, ബിജുമോൻ പയ്യാവൂർ എന്നിവർ സംസാരിച്ചു. യു എൻ നാരായണ ശാന്തികൾ, കൃഷ്ണൻകുട്ടി തോപ്പിൽ, സുനിൽകുമാർ, സുരേന്ദ്രൻ തോപ്പിൽ, അനീഷ് മുണ്ടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.

.jpg)

Post a Comment