റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച 24 ന്യൂസിനെതിരെ കേസ്. ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്‌ത 24 ന്യൂസ് ചാനൽ എംഡി ആർ ശ്രീകണ്ഠൻ നായർ, ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ് എന്നിവർ ഉൾപ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ ശ്രീകണ്‌ഠൻ നായർ ഒന്നാം പ്രതിയും മകൻ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്‌സ് ചാനൽ സിഇഒ ഉണ്ണികൃഷ്ണൻ, 24 ന്യൂസ് ചാനൽ എക്സിക്യുട്ടീവ് എഡിറ്റർമാരായ കെ ആർ ഗോപീകൃഷ്‌ണൻ, ബി ദിലീപ് കുമാർ, ചെയർമാൻ ആലുങ്കൽ മുഹമ്മദ് എന്നിവരാണ് മൂന്ന് മുതൽ ആറുവരേയുള്ള പ്രതികൾ. മൊബൈൽ ഫോൺഹാക്ക് ചെയ്‌ത് വാട്‌സാപ്പ് ചാറ്റുകൾ ചോർത്തിയെടുത്തു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
ബാർക്; റിപ്പോർട്ടർ ചാനലിനെതിരെ 24 ന്റെ വ്യാജ വാർത്ത*: ശ്രീകണ്ഠൻ നായരടക്കം 6 പേർക്കെതിരെ കേസ്
WE ONE KERALA
0
.jpg)




Post a Comment