59-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; നടി ശാരദയ്ക്ക് കേരള സർക്കാരിന്റെ ജെ സി ഡാനിയേൽ അവാർഡ് സമ്മാനിച്ചു

 


59- കേരള ചലചിത്ര അവാർഡ് വേദിയിലാണ് ആജീവനാന്ത സംഭാവനകൾക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജെസി ഡാനിയേൽ അവാർഡ് പ്രിയ നടി ശാരദയ്ക്ക് സമ്മാനിച്ചു. കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുമാണ് നടി പുരസ്കാരം ഏറ്റുവാങ്ങിയത്. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. അടൂർ ​ഗോപാല കൃഷ്ണന്റെ തുലാഭാരത്തിലൂടെയും മലയാളക്കരയ്ക്ക് രണ്ട് ദേശീയ അവാർഡുകൾ ശാ​രദ സമ്മാനിച്ചിരുന്നു. ശതാബ്ദി നിറവിലെത്തിയ വേളയിലാണ് കേരളക്കരയുടെ പ്രശസ്ത പുരസ്കാരം ശാരദയെ തേടി എത്തിയത്. 1985-ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് ശാരദ സിനിമ മേഖലയിലേക്ക് ചുവടുവച്ച് തുടങ്ങിയത്. പിന്നീടങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം തന്റെ നോട്ടത്തിലൂടെയും ഭാവ പകർച്ചയിലൂടെയും ഭാഷാ ഭേദമന്യേ ആരാധകരുടെ പ്രിയ കഥാപാത്രങ്ങൾക്ക് നിറപ്പകിട്ട് നൽകുകയായിരുന്നു. 1977-ൽ നിമഞ്ജനമെന്ന തെലുങ്ക് ചിത്രത്തിലും പ്രിയ നടിയെ തേടി ദേശീയ അവാർഡ് ലഭിച്ചിരുന്നു. കേരളത്തിന്റെ പരമോന്നത ചലച്ത്ര ബഹുമതി ലഭിക്കുന്ന 32-ാമത്തെ പ്രതിഭയാണ് നടി ശാര​ദ.



Post a Comment

Previous Post Next Post

AD01