വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

 



അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ. ജസ്റ്റിസ് കെ.റ്റി തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം. പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം. കേരളത്തിൽ നിന്ന് എട്ട് പേർക്കാണ് പത്മ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മ ശ്രീ ലഭിച്ചു. എ.ഇ. മുത്തു നായകത്തിനും പത്മ ശ്രീ ലഭിച്ചു.



Post a Comment

Previous Post Next Post

AD01