വിവിധ തുറകളിലായി ജീവിതം നയിക്കുന്ന നിരവധി സഹപാഠികൾ പുതുവത്സരം ആഘോഷിക്കാൻ ഇരിട്ടിയിൽ ഒത്തു കൂടിയത് ഏറെ ശ്രദ്ധേയമായി, ചടങ്ങിൽ ഉണർവ് പ്രസിഡണ്ട് കെ.പി. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു, സി. വി സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു
, ഉണർവ് സെക്രട്ടറി സി. വി രതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ വിദ്യാധരൻ കനകത്തിടം , ബാലഗോപാലൻ, സദാനന്ദൻമാസ്റ്റർ,ശശി കേളകം ,അഞ്ജു മൈക്കിൾ അബ്ദുൾ സലാം, വത്സൻ മാസ്റ്റർ, കൗസല്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ചുരുങ്ങിയ ദിവസങ്ങളുടെ തയ്യാറെടുപ്പു കൊണ്ട് പരിപാടി വർണ്ണാഭമാക്കാനും വൻ വിജയമാക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ
.jpg)





Post a Comment