ഇഡി റെയ്ഡിനിടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി

 



ബം​ഗ​ളൂ​രു: ഇ​ഡി റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​രാ​യ​ണ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​വ​രു​ടെ ഓ​ഫീ​സി​ലും വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യ  അ​ദ്ദേ​ഹം കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്.


Post a Comment

Previous Post Next Post

AD01